Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ് എളേരി പറമ്പയിൽ ട്രൈബൽ മെഡിക്കൽ ക്യാമ്പ് ഇന്ന്


പരപ്പ : സഞ്ജീവനി ട്രൈബൽ മെഡിക്കൽ ക്യാമ്പ്... അസ്പിരേക്ഷണൽ ബ്ലോക്ക്‌ പ്രോഗ്രാം സമ്പൂർണ്ണത അഭിയാൻ ലോഞ്ചിങ്ങിന്റെ ഭാഗമായി  പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ യിൽ വച്ചു 4/7/24ന് വ്യാഴാഴ്ച രാവിലെ 10മണി മുതൽ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു..

ഗർഭിണി കൾക്കുള്ള പരിരക്ഷ, ജീവിത ശൈലി രോഗ നിയന്ത്രണം,പോഷകാ ഹാരം  തുടങ്ങി  ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടത് അടക്കം ഉള്ള സൂചകങ്ങൾ ദേശീയ ശരാശരി യിലേയ്ക്ക് ഉ യർത്തുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള പരിപാടി കളാണ് ആസൂത്രണം ചെയ്തു വരുന്നത്. ഇതിന്റെ ഭാഗമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലെ സഞ്ജീവനി പ്രോജക്ട് മായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്..

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മിയുടെ അധ്യക്ഷ തയിൽ കാസറഗോഡ് ജില്ലാ കലക്ടർ ഇമ്പശേഖർ ഐ. എ. എസ്. പരിപാടി ഉത്ഘാടനം ചെയ്യും. നീതി ആയോഗ് പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നതാണ്. ക്യാമ്പിൽ പട്ടിക വർഗ മേഖലയിലെ  ആളുകളും മറ്റുള്ളവരും പങ്കെടുക്കണമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു.

No comments