Breaking News

ഗീതുവിൻ്റെ ചികിത്സാ സഹായത്തിനായി തമ്പുരാട്ടി ബസിൻ്റെ കാരുണ്യയാത്ര പരപ്പ- കാഞ്ഞങ്ങാട് റൂട്ടിൽ പ്രയാണമാരംഭിച്ചു


നീലേശ്വരം : തമ്പുരാട്ടി ബസിൻ്റെ അഞ്ചാമത് കാരുണ്യ യാത്ര നീലേശ്വരത്ത് നിന്ന് പ്രയാണം ആരംഭിച്ചു. കരിന്തളം കോളേജ് ഡിഗ്രി വിദ്യാർത്ഥിയും ബിരിക്കുളം കൂടോൽ സ്വദേശിനിയുമായ ഗീതുവിൻ്റെ ചികിത്സാ സഹായത്തിന് വേണ്ടിയാണ് തമ്പുരാട്ടി ബസ് ഇന്ന് പരപ്പ കാഞ്ഞങ്ങാട് റൂട്ടിൽ കാരുണ്യ യാത്ര നടത്തുന്നത്. നീലേശ്വരം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഉമേശൻ കെ വി ഫ്ലാഗ് ഓഫ്‌ ചെയ്ത് ആദ്യ തുക നൽകി കാരുണ്യ യാത്ര ഉൽഘാടനം ചെയ്തു. പരുപാടിയിൽ ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കതൊളി, ജയറാം പ്രെസ്സ്, പ്രകാശൻ പരിപ്പുവട, സേതു ബങ്കളം, ബസ് ഉടമ വേണു, ഹരീഷ് കോളംകുളം, വിവിധ ബസ് ജീവനകാരും, ഗീതു ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളും, ബസ് കിങ്‌സ് ഫാമിലി കൂട്ടായ്മ അംഗങ്ങളും പങ്കെടുത്തു

No comments