കെട്ടിടത്തിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു: പുല്ലൂർ ഉദയനഗറിലെ ദാമോദരൻ ആചാരി ആണ് മരിച്ചത്
പുല്ലൂർ: വീടിന് സമീപത്തെ ആയുർവേദ ആശുപത്രിയും ടെറസും ശുചീകരിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പുല്ലൂർ ഉദയനഗറിലെ ദാമോദരൻ ആചാരി ( 64 ) ആണ് മരിച്ചത്. ഉദയനഗറിലെ ഗവ. ആയുർവേദ ആശുപത്രിയിലെ ടെറസിൽ കെട്ടി കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഇവിടെ വീണു കിടക്കുന്നത് കണ്ട് പരിസരവാസികൾ ഉടൻ ആശു പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. ഭാര്യ: ഭാനുമതി. മക്കൾ: രമ്യ, രേഷ്മ, പ്രിയ, രാഹുൽ ( ഇൻഡസ് മോട്ടോഴ്സ് ഓണക്കുന്ന്)മരുമക്കൾ: പുരുഷോത്തമൻ (പൊയിനാച്ചി), സുരേഷ് (കുട്ടക്കനി ) സുമിത്ത് (പെരിയ. സഹോദരങ്ങൾ: എ. ഗൗരി (പാചക തൊഴിലാളി, പുല്ലൂർ ഗവ. യു.പി സ്കൂൾ) പരേതരായ ഗംഗാധരൻ ആചാരി, നാരായണൻ ആചാരി, ഗോപാലൻ ആചാരി, മാധവൻ ആചാരി, ലക്ഷ്മി,മാണിനാരായണി.
No comments