കനത്ത കാറ്റും മഴയും ; മലയോരത്ത് വ്യാപക നാശനഷ്ടം
കരിന്തളം : ചൊവ്വാഴ്ച്ച വെളുപ്പിനുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ വരുത്തി ഒരു പ്രദേശമാകെ. 2 വീടിനു മുകളിൽ മരം പൊട്ടിവീണു വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വരയിൽ താമസിക്കുന്ന രാജീവൻ്റെയും , ലക്ഷ്മിയുടെയും വീടിനുമുകളിലാണ് മരം പൊട്ടിവീണത് രാജീവിൻ്റെ വീടിന് മുമ്പിലുള്ള റോഡിന് എതിർ വശത്തുള്ള മരം കടപുഴകി റോഡിന് കുറുകെയുള്ള വീടിൻ്റ മുകൾ ഭാഗത്ത് വീഴുകയായിരുന്നു. ലക്ഷ്മിയുടെ വീടിന് തൊട്ടടുത്ത പറമ്പിലെ മരത്തിൻ്റ വലിയ കൊമ്പ് അടുക്കളയുടെ മുകളിൽ വീണു അടുക്കളയുടെ ഷീറ്റ് തകർന്ന് മഴവെള്ളം അടുക്കളയിലേക്ക് വീഴുന്നു.
പാലിലൊട്ടിയിലെ കെ.പി നളിനി ,അപ്പു കരിയാപ്പിൽ, കെ.പി ആണ്ടിപെരിയങ്ങാനം , മോഹനൻ കെ കരിന്തളം, മുതുകുറ്റിയിലെ ബാബു ഫിലിപ്പ് എന്നിവരുടെ പറമ്പിലെ, റബ്ബർ , കവുങ്ങ് തെങ്ങ്, തേക്ക് എന്നിവ വ്യാപകമായി തകർന്നിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ വൈദ്യുതി ലൈനിൻ്റെ മുകളിലും മരം പൊട്ടി വീണതുകൊണ്ട് വൈദ്യുതിയുമില്ല. തടസ്സങ്ങൾ മാറ്റുന്നതിനായി ഇലക്ട്രിസിറ്റി ജീവനക്കാരെയും വിളിച്ചു വന്നതിനു ശേഷം രാജിവൻ്റെയും ലക്ഷ്മിയുടെയുംവീടിന് മുകളിലുള്ള മരം മുറിച്ചു മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തു
പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ടി.പി ശാന്ത പ്രദേശമെല്ലാം സന്ദർശിച്ചു. കരിന്തളം വില്ലേജ് ഓഫിസറെ വിവരമറിയിക്കുകയും ചെയ്തു.
No comments