Breaking News

രാവണീശ്വരം ഹെൽത്ത് സെൻറർ മുതൽ തണ്ണോട്ട് പെരിയ സെൻട്രൽ യൂണിവേഴ്സിറ്റി വരെയുള്ള റോഡ് മെക്കാടം ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണം


രാവണീശ്വരം : കലാ സാംസ്കാരിക  കായിക മേഖലയിൽ രാവണിശ്വരം ഗ്രാമത്തിന്റെ  പൊൻ തൂവലായി പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ഇന്നും നിറ ശോഭയോടെ ജനങ്ങളോടൊപ്പം ജനങ്ങളുടെ സാംസ്കാരിക കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന രാവണീശ്വരം തണ്ണോട്ട് റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വർഷാന്ത ജനറൽ ബോഡിയോഗം കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ : എ.അശോകൻ ഉദ്ഘാടനം ചെയ്തു ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച കുട്ടികൾക്ക് ക്ലബ്ബിൻ്റെ സ്നേഹോപഹാരം നൽകി പ്രശസ്ത കഥാകൃത്ത് എസ് ഗോവിന്ദൻ.  കേരള ബാങ്ക്എംപ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ് ടി രാജൻ  എന്നിവർ ആശംസ പ്രസംഗം നടത്തി ക്ലബ്ബ് സെക്രട്ടറി രതീഷ് വള്ളംതട്ട പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ക്ലബ്ബ് പ്രസിഡണ്ട് എസ് വിനോദ് അധ്യക്ഷനായിരുന്നു പുതിയ ഭാരവാഹികളായി എസ് വിനോദ് പ്രസിഡണ്ട് ' രതീഷ് വള്ളം തട്ട 'സെക്രട്ടറി 'വിപിൻ.ഖജാൻജി പി.വി നന്ദൻ.വൈസ് പ്രസിഡണ്ട് 'രേഖ മുരളി' 'ജോയിൻ സെക്രട്ടറിഎന്നിവരെ തിരഞ്ഞെടുത്തു

No comments