Breaking News

മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് അന്തരിച്ചു



മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ദീർഘകാലം  ഇന്ത്യാവിഷൻ കാസർകോട് ബ്യൂറോയിൽ  ജോലി ചെയ്തിരുന്നു

വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള എം രവീന്ദ്രൻ പിള്ളയുടെയും സി എച്ച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ – ഷൈമി ഇ. പി. (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ- ഋതു ശങ്കരി.

No comments