Breaking News

തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരണപ്പെട്ടു ചിറ്റാരിക്കാൽ പാലാവയൽ തയ്യേനിയിലെ സണ്ണി ജോസഫ് (62) ആണ് മരണപ്പെട്ടത്


തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. ചിറ്റാരിക്കാൽ പാലാവയൽ തയ്യേനിയിലെ വേളു ഹൗസിൽ ജോസഫിന്റെ മകൻ സണ്ണി ജോസഫ് (62) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മറ്റു തൊഴിലാളികൾക്കൊപ്പം വീട്ടുപറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കുകയാണ് സണ്ണി ജോസഫിന് കടന്നൽ കുത്തേറ്റത്. ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സണ്ണി ജോസഫ് ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മരണപ്പെട്ടത് ഭാര്യ ഷെർലി.

No comments