Breaking News

വെള്ളരിക്കുണ്ട് കെ. ജെ. തോമസ് മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ദിനം ആചരിച്ചു..


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കെ. ജെ. തോമസ് മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഡോക്കേറ്റസ് ഡേദിനം ആചരിച്ചു. ആശുപത്രിയിൽ നടന്ന ആദരിക്കൽ ചടങ്ങ് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു. 

ആശുപത്രിഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് ഡോക്ടർക്ക് മധുരം നൽകി. ആശുപത്രി പ്രസിഡന്റ് പി. ജി. ദേവ് ഡോക്ടർ അബിൻ ആന്റണിയെ പൊന്നാട അണിയിച്ചു.

ആശുപത്രിഡയറക്ടർ ബാബു കോഹിനൂർ അധ്യക്ഷത വഹിച്ചു. മാനേജർ സി. കെ. ബാലകൃഷ്‌ണൻ നായർ കൃഷ്ണെന്തു , അജോയ്സ് കുര്യൻ, ടെസ്സി ജോൺസൻ, അഖില പ്രശാന്ത്, മഞ്ജുഷ മോഹൻ,  രമ്യ പി. ആർ , ജോസ്ന മാത്യു, ജെസ്‌ന മാത്യു , ലീന മോൾ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു

No comments