Breaking News

ഓഗസ്റ്റ് 10 ന് മാലോത്ത് നടക്കുന്ന മെഗാമെഡിക്കൽ ക്യാമ്പിന് സംഘാടകസമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട് :  ഓഗസ്റ്റ് മാസം 10 ന് മാലോത്ത് വെച്ച്  കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി, കേരള ഓർത്തോപീഡിക് അസോസിയേഷൻ്റെ ജില്ലാ ചാപ്റ്റർ  ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  മാലോം കൊന്നക്കാട് യൂണിറ്റുകൾ ,വെള്ളരിക്കുണ്ട് ലയൺസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ മാലോം സെൻറ്റ് ജോർജ്ജ് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന 

ഓർത്തോപീഡിക് മെഗാ മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

യോഗത്തിൽ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്റ് എം. രാധാമണി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ ടി. അബ്ദുൽ കാദർ. മോൻസിജോയ് ജോയ് മാലോം സെന്റ് ജോർജ്ജ് ചർച്ച് വികാരി ഫാദർ ജോസഫ് തൈക്കുന്നപുറം വ്യാപാരി വ്യവസായി ഏകോപനസമിതി മാലോം യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം. ലയൺസ് ക്ലബ് സെക്രട്ടറി മധു സൂദനൻ കൊടിയംകുണ്ട്. തുടങ്ങിയവർ പ്രസംഗിച്ചു.രക്ഷാധികാരിയായി ഫാദർ ജോസഫ് തൈകുന്നപുറത്തെയും 

ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ട ക്കയത്തെ  ചെയർ ആയും വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് പ്രസിഡന്റ്  ടോമിച്ചൻ കാഞ്ഞിര മറ്റത്തെ  കൺവീനറായും വിപുലമായ കമ്മറ്റിയാണ് നിലവിൽ വന്നത്.

പ്രമുഖ ആശുപത്രികളിൽ നിന്നായി  നാൽപ്പതോളം ഓർത്തോപീഡിക് സർജന്മാർ   പങ്കെടുക്കുന്ന ക്യാമ്പിൽ 1000 പേരെ പങ്കെടുപ്പിക്കാനാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

ക്യാമ്പിൽ പങ്കെടുക്കുക്കാൻ താൽപര്യമുള്ളവർക്ക്  79941 35393, 919447489272, 9496422423, 9846246750 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യാം.




No comments