Breaking News

ചെറുപുഴയിൽ മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ കവർന്നയാൾ പിടിയിൽ


കാസർകോട് : മൊബൈൽ ഷോപ്പിൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി 20,000 രൂപ വിലവരുന്ന സാംസൺ കമ്പനിയുടെ ഫോൺ കവർന്ന പ്രതിയെ കാസർകോട്ട് നിന്ന് പോലീസ് പിടികൂടി. നിരവധി മോഷണ കേസിലെ പ്രതി ഇരിട്ടി കിളിയന്തറ വള്ളിത്തോട് പെരിങ്കേരി സ്വദേശി കുരുവിക്കാട്ടിൽ ഹൗസിൽ കെ ജി സാജു 48 വിനെയാണ് അറസ്റ്റു ചെയ്തത്. ദിവസങ്ങൾ മുമ്പ് ചെറുപുഴ ടൗണിലെ മൊബൈൽ ഷോപ്പിൽ നിന്നാണ് പട്ടാപ്പകൽ ഫോൺ മോഷ്ടിച്ചത്.ഷോപ്പ് ഉടമ മാതമംഗലം താരിയിലെ പി സുജിത്തിന്റെ പരാതിയിൽ കേസെടുത്ത ചെറുപുഴ പോലീസ് അന്വേഷണത്തിനൊടുവിലാണ് പിടിയിലായത് . 

No comments