പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
രാജപുരം: പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിൻ്റെ 2024-29 വർഷത്തേക്കുള്ള ഭരണ സമിതിയിലേക്ക് എസ് മധുസൂദനനെ പ്രസിഡൻ്റായും രാധാസുകുമാരനെ വൈസ് പ്രസിഡൻ്റായും വീണ്ടും തെരഞ്ഞെടുത്തു. ജോണി തോലംപുഴ , എൻ ചന്ദ്രശേഖരൻ നായർ, അജി ജോസഫ്, എൻ വിൻസെൻ്റ്, സണ്ണി ജോസഫ്, ഇ കെ അനിൽകുമാർ, എ രാധാകൃഷ്ണൻ, കെ ജെ ജോബിൻ, സിന്ധു പ്രസാദ് , മോളി ജോസ്, എം ഫൗസിയ എന്നിവരാണ് ഭരണസമിതിയംഗങ്ങൾ. പ്രിസൈഡിംഗ് ഓഫീസറും വെള്ളരിക്കുണ്ട് സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടറുമായ കെ എൻ സന്തോഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
No comments