ഒമ്പതുമാസം ഗർഭിണിയായ യുവതി മരിച്ചു
കാസർകോട്: പ്രസവ സംബന്ധമായ അസുഖത്തെ തുടർന്ന് കുമ്പളയിലെ ആശുപ്രതിയിൽ പ്രവേശിക്കപ്പെട്ട 9 മാസം ഗർഭിണിയായ യുവതി മരിച്ചു. പാക്കം സ്വദേശി ദാമോദരന്റെ ഭാര്യ ഗീത(38) ആണ് മരിച്ചത്.
അംഗഡിമുഗർ മണ്ഡമ്പാടിയിലെ ശങ്കര പാട്ടാളിയുടെയും ലളിതയുടെയും മകളാണ്. ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗീതയെ സ്കാനിങിന് വിധേയയാക്കിയിരുന്നു. സ്കാനിങിൽ കുട്ടിമരിച്ചതായി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുട്ടിയെ പുറത്തെടുക്കാൻ ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് മ രണമെന്ന് പറയുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും അറിയിച്ചു. സംഗീ തയാണ് ഗീതയുടെ മകൾ. സഹോദരങ്ങൾ: രമേശ്, രാജേഷ്.
No comments