Breaking News

പൊതു കുളക്കരയിൽ നിന്നും ശുദ്ധജല പദ്ധതിയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന മോട്ടോർ മോഷണം പോയി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

വെള്ളരിക്കുണ്ട് :  പൊതു കുളക്കരയിൽ സ്ഥാപിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന മോട്ടോർ മോഷണം പോയി. പരപ്പ കൊട്ടമടലിലെ പൊതു കുളക്കരയിൽ സ്ഥാപിച്ചിരുന്ന ആവുള്ളക്കോട് ശുദ്ധജല വിതരണ സമിതിയുടെ ഉടമസ്ഥതയിലുള്ള ഡെക്കാൻ കമ്പനിയുടെ 10 എച്ച്.പിയുടെ മോട്ടോർ ആണ് മോഷണം പോയത്. സെക്രട്ടറി കെ.എസ്. രവീന്ദ്രൻ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments