Breaking News

വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം വകയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി


വെള്ളരിക്കുണ്ട് : വയനാട് ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം തുക സംഭാവന ചെയ്തു. ക്ഷേത്രം മേൽശാന്തി ശ്രീ ഗണേഷ് ഭട്ട് അവറുകളുടെ  സാന്നിധ്യത്തിൽ ക്ഷേത്രം പ്രസിഡന്റ്‌ ഷാജി പി വി വെള്ളരിക്കുണ്ട് തഹസീൽദാർ പി വി മുരളിക്ക് കൈമാറി. ക്ഷേത്രം സെക്രട്ടറി ബാബുരാജ് വി കെ,  ട്രെഷറർ പി വി ഭാസ്കരൻ, ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണൻ ടി വി, കമ്മിറ്റി അംഗങ്ങളായ കുഞ്ഞിരാമൻ, ഉണ്ണികൃഷ്ണൻ, ബിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

No comments