Breaking News

വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണം ; ജോസ് കെ മാണി എംപി കേരള കോൺഗ്രസ് എം കാസർഗോഡ് ജില്ലാ നേതൃസംഗമവും, പി വി മൈക്കിൾ അനുസ്മരണവും നടന്നു


വെള്ളരിക്കുണ്ട് : ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചാൽ മാത്രം പോരാ, അവരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് ജോസ് കെ മാണി എംപി. കേരള കോൺഗ്രസ് എം കാസർഗോഡ് ജില്ലാ നേതൃസംഗമവും, പി വി മൈക്കിൾ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. ത്രിതല  പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മണ്ഡലതല അടിസ്ഥാനത്തിൽ നടക്കുന്ന ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തി.. പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ കീഴ്ഘടകങ്ങൾക്ക് കർശന നിർദേശം നൽകി. കേരള കോൺഗ്രസ് പാർട്ടി അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം കേരളത്തിലെ എല്ലാ ജില്ലകളിലുമായി 60 വീടുകൾ നിർമ്മിച്ചു നൽകുമെന്നും  അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു.. സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതാധികാരി സമിതി അംഗം ജോയ്സ് പുത്തൻപുര, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സജി കുറ്റ്യാനിമറ്റം, ജില്ലാ വൈസ് പ്രസിഡണ്ട് ജോയി മൈക്കിൾ ഡാനിയൽ ഡിസൂസ, ജില്ലാ സെക്രട്ടറിമാരായ ബിജു തൂളിശ്ശേരി, ഷിനോജ് ചാക്കോ,ചാക്കോ തെന്നിപ്പാക്കൽ, ജോസ് കാക്കക്കൂട്ടുങ്കൽ, ബാബു നെടിയകാല, ജോസ് കയത്തിൻകര, ഐടി സെക്രട്ടറി അഭിലാഷ്, ജോസ് ചെന്നക്കാട്ട് കുന്നേൽ, ടോമി മണിയൻ തോട്ടം സംസാരിച്ചു.

No comments