ചെറുപുഴ മീനുള്ളയിലെ കുളത്തിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ മീനുള്ളയിലെ കണിയാംപറമ്പിൽ ജോസഫിന്റെ കുളത്തിൽ ഇന്നലെ പുലർച്ചെ കാട്ടുപന്നിയെ വീണതായി കണ്ടെത്തി.
ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ വനം വകുപ്പ് എന്നിവരെ വിവരമറിയിച്ചു. ആറ് കുടും ബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുളത്തിലെ പൈപ്പുകൾ എല്ലാം പന്നി നശിപ്പിച്ചു. കുളത്തിന്റെ അരികി ലും പന്നി കുത്തി മണ്ണിടിച്ചിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ് അലക്സാണ്ടറുടെ സാന്നിധ്യത്തിൽ വനം വകുപ്പ് ഷൂട്ടർ ജോസഫ് പന്നിയെ വെടിവെച്ചുകൊന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ മിഥുനും സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് വന്യജീവി പ്രോട്ടോകോൾ പ്രകാരം പന്നിയുടെ ശരീരം കുഴിച്ചിട്ടു. കഴിഞ്ഞദിവസം ചെറുപുഴ പഞ്ചായത്തിലെ പെരുവട്ടത്ത് കൃഷിയിടത്തിൽ വെച്ച് കർഷകത്തൊഴിലാളിയെ പന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു.
No comments