കാസർകോട്: സ്വകാര്യ ആശുപ്രതിയിൽ കയറി ഡോക്ടറെ മർദ്ദിക്കുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റിൽ. മാവുങ്കാൽ സ്വദേശിയായ മണികണ്ഠ (42)നെയാണ് ഹൊ സ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പ് പുതിയ കോട്ടയിലെ ക്ഷേത്ര ഓഫീസിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ കേസിലെ പ്രതിയാണ് മണികണ്ഠനെന്നു പോലീസ് പറഞ്ഞു. പ്രസ്തുത കേസിൽ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടതിനു പിന്നാലെയാണ് ആശുപത്രിയിൽ കയറി അക മം നടത്തിയതെന്ന് കൂട്ടിച്ചേർത്തു.
No comments