പരപ്പ ടൗണിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളുടെ എണ്ണം വർധിച്ച് വരുന്നതായി പരാതി
പരപ്പ : പരപ്പ ടൗണിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളുടെ എണ്ണം വർധിച്ച് വരുന്നതായി പരാതി. പട്ടികൾ കൂട്ടത്തോടെ പരപ്പ ഗവ.ഹയർസെക്കൻഡറി സ്കൂളിൻ്റെ ഗേറ്റിന് മുന്നിൽ തമ്പടിക്കുന്നത് കുട്ടികളെയും രക്ഷിതാക്കളെയും ഭീതിയിലാക്കുന്നു. രാവിലെയും വൈകിട്ടും സ്കൂൾ കുട്ടികൾക്ക് ഭീഷണിയി കൂട്ടത്തോടെ എത്തുന്ന നായകൾ മറ്റ് സമയങ്ങളിൽ ടൗണുകളിൽ വിഹരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് പേർക്ക് ഇവയുടെ കടിയേറ്റു. റോഡിലുടെ നടന്നു പോകുമ്പോഴാണ് പരപ്പയിലെ വ്യാപാരി വി നാരായണനും, പൊതുപ്രവർത്തകനായ വിനോദ് പന്നിത്തടത്തിനും കഴിഞ്ഞ ദിവസം കടിയേറ്റത്. അതിന് രണ്ട് ദിവസംമുമ്പ് ടൗണിൽ നിൽക്കുകയായിരുന്ന ക്ലായിക്കോട്ടെ മുഹമ്മദിനും ബസ്സ് കാത്ത് നിന്ന ഒരു സ്ത്രീയ്ക്കും തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റവർക്ക് നൽകേണ്ടുന്ന മരുന്നിൽ ചിലത് മാത്രമേ അടുത്തുള്ള ആശൂപത്രികളിൽ ഉള്ളു എന്നതും ബുദ്ധിമുട്ടാകുന്നു. പുറത്ത് നിന്ന് വാങ്ങാണമെങ്കിൽ നല്ല വില കൊടുക്കണം. അല്ലെങ്കിൽ പരിയാരത്തോ. കാസർകോട് താലൂക്ക് ആശുപത്രിയേയോ എത്തണം. ജനങ്ങളുടെ ജീവന് ഭീഷണിയായി അലഞ്ഞ് തിരിയുന്ന പരപ്പ ടൗണിലെ തെരുവ് നായകളെ നിയന്ത്രിക്കൻ നടപടി സ്വീകരിക്കുകയും നായ കടിച്ചാൽ ചികിത്സയ്ക്കാവിശ്യമായ എല്ലാ മരുന്നുകളും അടിയന്തിരമായി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കാനാവശ്യമായ നടപടി പഞ്ചായത്ത് സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
No comments