Breaking News

സംസ്ഥാന തലത്തിൽ മികച്ച കുടുംബശ്രീ സിഡിഎസിനുള്ള കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡ് കിനാനൂർ കരിന്തളം പഞ്ചായത്തിന്


കരിന്തളം : സൗദി അറേബ്യ -ദമാം നവോദയ പ്രവാസി വെൽഫെയർ ആൻഡ് കെയർ ചാരിറ്റബിൾട്രസ്റ്റ്‌ കൊടിയേരി ബാലകൃഷ്ണൻ സ്മാരക സമഗ്ര സംഭാവന പുരസ്കാരം കിനാനൂർ കരിന്തളം പഞ്ചായത്ത് സിഡിഎസിന്. സേവന മികവിനാണ് കിനാനൂർ കരിന്തളം കുടുംബശ്രീ സിഡിഎസിനെ അവാർഡിനായി പരിഗണിച്ചത്. പൊന്നാനി നഗരസഭ, കണ്ണൂരിലെ കുറുമാത്തൂർ പഞ്ചായത്ത് എന്നിവർക്കും പുരസ്കാരം ഉണ്ട്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടിയും അവാർഡിന് അർഹനായി.

രാജ്യത്തെ ഏറ്റവും മികച്ച സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മയ്ക്കുള്ള പുരസ്കാരവും നേരത്തെ കിനാനൂർ കരിന്തളം കുടുംബശ്രീ സിഡിഎസിന് ലഭിച്ചിരുന്നു.

No comments