Breaking News

വയനാടിനായി കൈകോർക്കാൻ പാണത്തൂർ "പ്രൈവറ്റ് ബസ് ബ്രദേർസ് "കൂട്ടായ്മ... ഏഴോളം ബസുകൾ തിങ്കളാഴ്ച ഓടുന്നത് വയനാടിനായി...


രാജപുരം : വയനാടിനായി കൈകോർക്കാൻ ഏഴോളം ബസ് സർവീസുകളും.ഏഴോളം ബസുകൾ ആഗസ്ത് 12 തിങ്കളാഴ്ച ഓടുന്നത് വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണ്. പാണത്തൂർ ബസ് ബ്രദർസ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന " വയനാടിനായി ഈ യാത്ര "എന്ന കാരുണ്യയാത്രയിലാണ് പാണത്തൂർ, റാണിപുരം,ബന്തടുക്ക, കാഞ്ഞങ്ങാട് റൂട്ടിലാണ് കൽമാസ് , ശിവാനി ,ഫാത്തിമാസ് ,കുടജാദ്രി ,അഗാസ് ,ശ്രീ ശബരി എന്നി ഏഴോളം ബസ് സർവീസുകൾ പങ്കാളിയാവുന്നത്


No comments