ഭീമനടി : ഒരൊറ്റ ആഹ്വാനത്തിൽ വയനാട്ടിന് വേണ്ടി ഭീമനടിയിൽ പ്രവർത്തിക്കുന്ന കാറ്റലിസ്റ്റ് പി എസ് സി കോച്ചിങ് സെന്റർ സമാഹരിച്ചത് മുപ്പതിനായിരത്തിലധികം രൂപ . സ്ഥാപനത്തിൽ പഠിക്കാൻ എത്തുന്ന വിദ്യാർഥികൾ കയ്യിൽ സ്വരൂക്കൂട്ടിയ പൈസയും പണിയെടുത്തു മിച്ചം പിടിച്ച പൈസയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ശേഖരിച്ചു മാതൃകയായത് .വരുന്ന ചൊവ്വാഴ്ച ദിവസം വരെ സമാഹരിക്കുന്നതും മാനേജ്മെന്റ് വിഹിതവും ചേർത്തുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് സ്ഥാപന അധികൃതർ അറിയിച്ചു
No comments