വയനാടിനാടിനു സഹായം : ഡിവൈഎഫ്ഐ ബളാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്രിശേഖരണം തുടങ്ങി
വെള്ളരിക്കുണ്ട്: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീടുകളുടെ ധനസമാഹാരണാർത്ഥം ഡിവൈഎഫ്ഐ ബളാൽ മേഖല കമ്മിറ്റി അംഗങ്ങൾ ആക്രിസാധനങ്ങൾ ശേഖരിച്ചുതുടങ്ങി. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ആക്രിസാധനങ്ങൾ ശേഖരിക്കുന്നത്. 25 വീടുകൾ നിർമിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. മേഖലാ പ്രസിഡന്റ് അജിത്ത് വി, സെക്രട്ടറി എൻ. മനീഷ്, ട്രഷറർ സുകേഷ് വി. എസ്, ബളാൽ പഞ്ചായത്ത് അംഗം സന്ധ്യാ ശിവൻ,മേഖലാ കമ്മിറ്റി അംഗങ്ങളായ നീതു അനീഷ്, ഷീമ,ആനന്ദ്, മറ്റു പ്രവർത്തകർ പങ്കെടുത്തു. ആക്രി ശേഖരണം വരും ദിവസങ്ങളിലും തുടരുമെന്നു പ്രവർത്തകർ അറിയിച്ചു.
No comments