Breaking News

പമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സുകളിൽ നിന്നും 285 ലിറ്റർ ഡീസൽ മോഷ്ടിച്ചു പോലീസ് കേസ് എടുത്തു


കാസർകോട് : പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്വകാര്യ ബസുകളിൽ നിന്നും 285 ലിറ്റർ ഡീസൽ മോഷ്ടിച്ചു. കോയിപ്പാടിയിലെ കുമ്പള ഭാരത് പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ഗുരുവായൂരപ്പൻ, അരിയപ്പാടി എന്നീ ബസുകളിൽ നിന്നുമാണ് ഡീസൽ മോഷണം പോയത്. ഗുരുവായൂരപ്പൻ ബസ്സിൽ നിന്നും 150 ലിറ്ററും അരിയപ്പാടി ബസ്സിൽ നിന്നും 135 ലിറ്ററും ആണ് ഡീസൽ മോഷ്ടിച്ചത്. ഗുരുവായൂരപ്പൻ ബസ് കണ്ടക്ടർ പി അവിനാശിന്റെയും അരിയപ്പാടി ബസ്സുടമ ബി എം അബ്ദുൽ സത്താറിന്റെയും പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം പുലർച്ചെ മൂന്നരയോടെയാണ് ഇരു ബസുകളിൽ നിന്നും ഡീസൽ മോഷ്ടിച്ചത്.

No comments