ഡോ. എം.കെ.അസ്കറിന് പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആദരവ്
പരപ്പ : ഭിലായ് ഐഐടിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പരപ്പ കാരാട്ട് സ്വദേശി ഡോ. എം. കെ. അസ്കറിനെ പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിജോ പി. ജോസഫ്, എം. കെ. പുഷ്പരാജൻ, മനോഹരൻ മാസ്റ്റർ, കൃഷ്ണൻ പാച്ചേനി, അമൽ ജോണി, ഷെരീഫ് കാരാട്ട്,ഷമീം പുലിയംകുളം തുടങ്ങിയവർ സംസാരിച്ചു. മറുപടി പ്രസംഗത്തിൽ
ഡോ.എം. കെ. അസ്കർ, തന്റെ ജന്മനാട് നൽകിയ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് കാരണം എന്ന് സ്മരിച്ചു.
No comments