Breaking News

ഓണാഘോഷ പരിപാടികൾക്ക് സ്വരൂപിച്ച തുക വയനാട് ദുരിതാശ്വാസത്തിന് നൽകി ഇരിയ ലാലൂർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്


ഇരിയ : ലാലൂർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്  ഉത്രാട ദിനത്തിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ  വയനാട് ദുരന്തത്തിൻ്റെ പശ്ചത്തലത്തിൽ മാറ്റി വെച്ച്  ,പ്രസ്തുത പരിപാടിക്കായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുന്നതിനായി ജില്ലാ കലക്ടർ ഇമ്പശേഖർ ഐ എ എസിന് കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി ബേബി ബാലകൃഷ്ണൻ, ക്ലബ് രക്ഷാധികാരി പി വി. സി നമ്പ്യാർ, ക്ലബ്ബ് സെക്രട്ടറി ടീ വി രാജേഷ്, പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ പുറവങ്കര , രാജേന്ദ്രൻ 

കെ.വി, മോഹനൻ പി. യു, ശ്യാം ലാലൂർ എന്നിവർ സംബന്ധിച്ചു

No comments