പഴമയുടെ സ്മരണകളുമായി ബാനം ഗവ.ഹൈസ്‌കൂളിൽ കാർഷീകോപകരണ പ്രദർശനം
ബാനം : പഴയകാല കാർഷിക വൃത്തികൾ, കാർഷിക രീതികൾ, കാർഷികോപകരണങ്ങൾ എന്നിവ പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനായി ബാനം ഗവൺമെൻറ് ഹൈസ്കൂളിൽ കാർഷികോപകരണ പ്രദർശനവും കർഷക സംവാദവും, കർഷകനെ ആദരിക്കലും സംഘടിപ്പിച്ചു. കർഷക ദിനാചരണത്തിന്റെ ഭാഗമായായിരുന്നു പരിപാടി. പഴയകാല കാർഷിക ഉപകരണങ്ങളായ കലപ്പ, നിലം തല്ലി,, തണടുപ്പ,ഏറ്റുപാനി, കാളമണി, തട്ട, മന്ത്, പറ, ചെമ്പുകുടം, അടിച്ചൂറ്റി, നാഴി, ഉലക്ക, പാളത്തൊപ്പി, കട്ടപ്പെട്ടി, പരുവ മുതലായവ കുട്ടികളിൽ കൗതുകമുണർത്തി. കർഷക ദിനാചരണം പ്രാദേശിക കർഷകർ സത്യൻ.കെ വരഞ്ഞൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കർഷകനെ പി.ടി.എ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. വി.സന്തോഷ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ സ്വാഗതവും അനൂപ് പെരിയൽ നന്ദിയും പറഞ്ഞു.
No comments