റാണിപുരത്തിനടുത്ത് കാർമറിഞ്ഞ് യുവാവ് മരിച്ചു, മൂന്നു പേർക്ക് പരിക്ക്
റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വന്ന കർണാടക സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർമറിഞ്ഞ് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ പെരുതടി അംഗൻവാടി കടുത്തു വെച്ചാണ് അപകടമുണ്ടായത്. കർണാടക സൂറത്ത് കല്ലിൽ നിന്നും വന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കെഎൽ 19 എ ഡി 86 20 നമ്പർ കാറാണ് മറിഞ്ഞത്. മരണപ്പെട്ട യുവാവ് കാറിനടിയിൽ കുടുങ്ങുകയായിരുന്നു
No comments