ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ വീട്ടിലും പഞ്ചായത്ത് ഓഫീസിലും വിജിലൻസ് പരിശോധന
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ മാലോത്തെ വീട്ടിലും ബളാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലും വിജിലൻസ് റൈഡ്.
കോഴിക്കോട് നിന്നുള്ള വിജിലൻസിന്റെ പ്രത്യേക സംഘമാണ് റൈഡ് നടത്തുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ റൈഡ് ഇപ്പോഴും തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബളാൽ പഞ്ചായത്തിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ച രാജു കട്ടക്കയം അനധികൃത സ്വത്ത് സമ്പാദ്യം നടത്തി എന്നപരാതിയെ തുടർന്നാണ് റൈഡ് എന്നാണ് അറിവ്.
വരാൻ പോകുന്ന തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് സംസ്ഥാന ഭരണത്തിന്റെ തണലിൽ നടക്കുന്ന വിജിലൻസ് റൈഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ രാഷ്ട്രീയ മായും നിയമപരമായും നേരിടുമെന്നും ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പത്രകുറിപ്പിൽ അറിയിച്ചു.
രാജു കട്ടക്കയത്തിന്റെ വീട്ടിലെ റൈഡ് വിവരം അറിഞ്ഞു നൂറ് കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ മാലോത്ത് തടിച്ചു കൂടിയിട്ടുണ്ട്
No comments