Breaking News

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് : പരപ്പയിൽ കെ എസ് ‌യു - എംഎസ്എഫ് സഖ്യത്തിന് വൻവിജയം


പരപ്പ : സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടർച്ചയായ പതിനാലാം വർഷവും കെഎസ്‌യു - 

എം എസ് എഫ് സഖ്യം മികച്ച വിജയം നേടി. ആകെയുള്ള 26 സീറ്റിൽ പതിനെട്ടും നേടിയാണ് യുഡിഎസ്എഫ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. എസ്എഫ്ഐ കേവലം 8 സീറ്റിൽ ഒതുങ്ങി. 

ആൽഫ്രഡ് പ്രകാശ് (ചെയർപേഴ്സൺ) പ്രാർത്ഥന അനിൽ (വൈസ് ചെയർപേഴ്സൺ),  റിയാന എൽ. (ജനറൽ സെക്രട്ടറി), ഫാത്തിമത്ത് സബീറ (ജോയിന്റ് സെക്രട്ടറി), ശ്രേയ മരിയ മാത്യു, ഡെൽന സുനിൽ, മഴ എസ്., ഫാത്തിമത്ത് നിത,ഹന്ന ഫാത്തിമ  തുടങ്ങിയവരെ വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തു.

വാശിയേറിയ തെരഞ്ഞെടുപ്പിൽ കെഎസ്‌യു - എം എസ് എഫ് മുന്നണി നേടിയ തകർപ്പൻ വിജയം ഇടത് അധ്യാപക,വിദ്യാർത്ഥി, പിടിഎ സംഘടനകൾക്ക് വലിയ ആഘാതമായി. സ്കൂളിന്റെ സൽപേരിനും വിദ്യാർത്ഥികളുടെ നന്മയ്ക്കുമായി മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്ന്  സ്കൂൾ പാർലമെന്റ് ഭാരവാഹികൾ അറിയിച്ചു.

No comments