Breaking News

കാസർഗോഡ് പൈവളിഗെ കയർകട്ടെ സ്‌ക്കൂളിൽ ക്രൂരമായ റാഗിംഗ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


പൈവളിഗെ കയര്‍കട്ടെ സ്‌ക്കൂളിലും ക്രൂരമായ റാഗിംഗ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കൈക്കമ്പ സോങ്കാലിലെ അബ്ബാസ് തന്‍വീറിനെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥി മൃഗീയമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്. മുഖത്തും കഴുത്തിനും കൈക്കും പരിക്കേറ്റ തന്‍വീറിനെ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷര്‍ട്ടിന്റെ കൈ മടക്കിയതുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞായിരുന്നു റാഗിംഗ് എന്നാണ് പ്രാഥമിക വിവരം.

No comments