Breaking News

കിനാനൂർ - കരിന്തളത്ത് കർഷക ദിനം ആചരിച്ചു ചടങ്ങിൽ കർഷകരെ ആദരിച്ചു

കരിന്തളം: ചിങ്ങം ഒന്ന് കർഷക ദിനം കിനാനൂർ - കരിന്തളം പഞ്ചായത്ത് കൃഷി ഭവൻ എന്നിവയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. കോയിത്തട്ട കുടുംബശ്രി ഹാളിൽ  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  കർഷകരായ പി.ജെ. ഔസേപ്പ് . അമൽ ജോസ് . ബി. മനോഹരൻ രവീന്ദ്രൻ പ്ലാച്ചിക്കര . എ.തങ്കമണി. ശ്രിജിത്ത് മുതിരക്കാൽ, അഭിഷ ഷാനു. എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഉണ്ണികൃഷ്ണൻ നീലേശ്വരം കൂൺ കൃഷിയെ കുറിച്ച് ക്ലാസെടുത്തു ടി.പി. ശാന്ത, ഷൈജമ്മ ബെന്നി, അജിത്ത് കുമാർ കെ.വി, ഉമേശൻ വേളൂർ . മനോജ് തോമസ്.എൻ.സി. ലീ നാ മോൾ . ഉഷാ രാജു . പാറക്കോൽ രാജൻ സി.വി.സുകേഷ് കുമാർ പി.ടി. നന്ദകുമാർ . രാഘവൻ കൂലേരി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ബെൽ സി ബാബു സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫിസർ കെ.എം സദാനന്ദൻ നന്ദിയും പറഞ്ഞു 

No comments