Breaking News

പുലയനടുക്കം സുബ്രമണ്യ കോവിലിൽ രാമായണ മാസാചരണ പരിപാടികളുടെ സമാപനവും അനുമോദന സദസും നടന്നു


പരപ്പ  : വടക്കൻ കേരളത്തിലെ പ്രമുഖ സുബ്രമണ്യ കോവിലുകളിൽ ഒന്നായ കോളംകുളം പുലയനടുക്കം സുബ്രമണ്യ കോവിലിൽ കർക്കിടക മാസ സംക്രമ പൂജായോടെ ആരംഭിച്ച രാമായണ പാരായണവും രാമായണ മാസാചാരണ പരിപാടികളും വിവിധ പരിപാടികളോടെ നുറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് അവസാനിച്ചു. കർക്കിടക സംക്രമത്തിന് മുൻവർഷങ്ങളെ പോലെ കോവിൽ രാമായണ ആചാര്യമാരുടെ നേതൃത്വത്തിൽ ഒരു മാസകാലമായി രാമായണ പരായണം നടന്നു വരുമായിരുന്നു. ഇന്നലെ കോവിൽ ഓഡിറ്റൊറിയത്തിൽ വച്ചു 100ഓളം ആൾക്കാരെ പങ്കെടുത്ത രാമായണ ക്വിസ് മത്സരം നടന്നു.  സമാപനപരിപാടിയിൽ പ്രമുഖ കലാ സാംസ്‌കാരിക പ്രവർത്തകൻ ബാലചന്ദ്രൻ കോട്ടോടി രാമായണ സത് സംഗംമ പ്രഭാഷണം നടത്തുകയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ കോവിലിലെ രാമായണ ആചാര്യൻമാരെയും, ക്വിസ് മത്സര വിജയികളെയും, എസ് എസ് എൽ സി ,പ്ലസ് ടു ഉന്നത വിജയികളെയും, ജീവൻ രക്ഷ പ്രവർത്തനം നടത്തിയ മയ്യങ്ങാനത്തെ വിജുവിനെയും ആദരിച്ചു കൊണ്ട് സംസാരിച്ചു. പരിപാടി കോവിൽ പൂജാരി ഒലക്കര കൃഷ്ണൻ പൂജാരി വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.


No comments