Breaking News

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ അട്ടക്കണ്ടത്ത് ഫൈറ്റ് ഇൻ സ്ട്രീറ്റ് സംഘടിപ്പിച്ചു


ഇടത്തോട്: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ഫൈറ്റ് ഇൻ സ്ട്രീറ്റ് പനത്തടി ബ്ലോക്കിലെ ബാനം മേഖലയിലെ 

അട്ടക്കണ്ടം യൂണിറ്റിൽ സംഘടിപ്പിച്ചു.

ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഗിനീഷ് ഉദ്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി ജഗന്നാഥ്‌ എം വി, സി വി സേതുനാഥ്‌, ബാബു ക്ലീനിപ്പാറ തുടങ്ങിയവർ സംസാരിച്ചു.

വയനാട് ദുരന്തത്തിൽ മരണപ്പെട്ടർക്ക് അനുശോചനം പ്രമേയം അഞ്ജന രാജൻ അവതരിപ്പിച്ചു.

 തൊഴിലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിജ്ഞ വിഷ്ണുപ്രിയ എൻ കെ ചൊല്ലിക്കൊടുത്തു.


സ്വാതന്ത്ര്യയത്തിന്റെ 77 സംവത്സരങ്ങൾ പിന്നിടുമ്പോൾ നാം പുതിയ പോരാട്ടത്തിന് തയ്യാറാവേണ്ടതുണ്ട്. യുവജനങ്ങൾക്കിടയിലെ നൈപുണ്യവികസനം കൊട്ടിഘോഷിച്ച് തൊഴിലില്ലായ്‌മയുടെ യഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുകയാണ് മൂന്നാം മോദി സർക്കാരെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.

അനുബന്ധമായി നടന്ന 

 സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ സൗപർണിക സതീന്ദ്രൻ ഒന്നാം സ്ഥാനം,  യുപി വിഭാഗത്തിൽ ആര്യ ഗോപാൽ ഒന്നാം സ്ഥാനവും ഹരിനന്ദ് പി രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ സൂര്യ നന്ദൻ ഒന്നാം സ്ഥാനവും ആര്യനന്ദ രണ്ടാസ്ഥാനവും 

 ഹയർ സെക്കൻഡറി വിഭാഗത്തിൽ ദേവനന്ദ ഒന്നാം സ്ഥാനവും  ശ്യാം നാരായണൻ രണ്ടാ സ്ഥാനവും പൊതു വിഭാഗത്തിൽ വിഷ്ണുപ്രിയ എൻ കെ ഒന്നാസ്ഥാനവും

ജയദീപ് എം വി,ജിഷ്ണു ബാലകൃഷ്ണൻ തുടങ്ങിയവർ രണ്ടാ സ്ഥാനവും നേടി.

വിജയിക്കൾക്ക് മെഡൽ സമ്മാനിച്ചു.

യൂണിറ്റ്‌ പ്രസിഡന്റ് ആതിര ശശി അധ്യക്ഷത  വഹിച്ചു യൂണിറ്റ്‌ സെക്രട്ടറി അശ്വിൻ കെ സ്വാഗതവും ജസ്റ്റിൻ ഷിബു നന്ദിയും പറഞ്ഞു...

No comments