വെള്ളൂട ദുർഗ ഭഗവതി ക്ഷേത്തിന് സമീപത്ത് കാടുകൾ വെട്ടി തെളിച്ച് സോളാർ പ്ലാന്റ് സ്ഥാപിക്കുക്കുന്നതിന് എതിരെ ഗ്രാമസംരക്ഷണ ജനകീയ സമര സമിതി പ്രവർത്തകരുടെ സമരം ശക്തമാക്കി
കോട്ടപ്പാറ :കാനന ക്ഷേത്രമെന്ന് അറിയപ്പെടുന്ന വെള്ളൂട ദുർഗ ഭഗവതി ക്ഷേത്തിന് സമീപത്ത് വരെയുളള സ്ഥലത്ത് കാടുകൾ വെട്ടി തെളിച്ച് സോളാർ പ്ലാന്റ് സ്ഥാപിക്കുക്കുന്നതിന് എതിരെ ഗ്രാമസംരക്ഷണ ജനകീയ സമര സമിതി പ്രവർത്തകരുടെ സമരം ശക്തമായി. ക്ഷേത്ര പരിസരത്ത് നടന്ന പ്രതിഷേധ സമരം ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
ഒരു ഗ്രാമത്തിന്റെ ഭാവി വികസനത്തെ തച്ചു ഉടക്കുന്ന രീതിയിലുള്ള സോളാർ പ്ലാന്റ് സ്ഥപിക്കുന്നതിൽ നിന്ന് ഭരണകൂടം പിൻമാറണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.സോളാറിന് എതിരെ അമ്പത് ദിവസത്തോളമായി സമരം നടന്നു വരികയാണ്.ഇവിടെത്തെ എം പിയും എം എൽ എയും അടക്കമുള്ള ജനപ്രതിനിധികൾ ഈ പ്രദേശത്ത് തിരിഞ്ഞു നോക്കുന്നു പോലുമില്ല, പഞ്ചായത്തിലെ സി പി എം ഭരണ പ്രദേശത്ത് നിന്ന് സോളാറിനെ ആടി ഓടിക്കുമ്പോൾ ബി ജെ പി പ്രവർത്തർ താമസിക്കുന്ന പ്രദേശത്ത് സോളാർ സ്ഥപിക്കാൻ അനുമതി നൽകുന്നത് സി പി എമ്മിന്റെ ഇരട്ടത്താപ്പ് നയമാണെന്ന് ശ്രീകാന്ത് പറഞ്ഞു .
വാർഡ് മെമ്പർ എ വേലായുധൻ അധ്യക്ഷനായി . ബാബു അഞ്ചാം വയൽ, കെ വി ബാബു മാനുലാൽ മേലത്ത് ജ്യോതി രാധാകൃഷ്ണൻ, പ്രശാന്ത് സൗത്ത്, സുനിൽ കുമാർ വാഴക്കോട് പ്രേംരാജ് കാലിക്കട്ടി വി.കുഞ്ഞിക്കണ്ണൻ, സനൽ ശിവജി നഗർ, ഭാസ്കരൻ ചെമ്പിലോട്ട് ,അശോകൻ മുട്ടത്ത് വിജയൻ ആചാരകാരൻ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ ശ്രീജിത്ത് പറക്കളായി സ്വാഗതം പറഞ്ഞു. സ്ത്രീകൾ ഉൾപ്പെട ആയിരത്തോളം പേർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. സോളാർ സ്ഥാപിക്കുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിൽ ജനങ്ങൾ താമസിക്കുന്നില്ലായെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 52 എക്കർ സ്ഥലത്ത് സോളാർ സ്ഥാപിക്കാൻ ജിന്റാൾ കമ്പനി അനുമതിപത്രം വാങ്ങിയത്. മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാർഡിലും കോടോം ബേളൂർ പഞ്ചായത്തിലെ 18-ാംവാർഡിലുപ്പെട്ട നെല്ലിയടുക്കം, കാനം, ഏച്ചിക്കാനം, പട്ടത്തുമൂല തുടങ്ങിയ കോളനികളിലെ നൂറുക്കണക്ക് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. ബേക്കൽ ഡി വൈ എസ് പി, പി.മനോജ്, സർക്കിൾ ഇൻസ്പെക്ടർമാരായ ടി, ദാമോധരൻ (അമ്പലത്തറ) കെ പി ഷൈൻ (ബേക്കൽ) എ,സന്തോഷ് കുമാർ (മേൽപ്പറമ്പ്), പി.രാജേഷ് (രാജപുരം) എസ് ഐമാരായ സി സുമേഷ് ബാബു, പി വി രഘുനാഥ്, ബാവ അക്കരക്കാരൻ, കരുണാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.
No comments