സ്കൂൾ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണം : പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റി
പരപ്പ : വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമ്മാണം അടിയന്തരമായി ആരംഭിക്കണമെന്ന് പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് പുതിയ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ കുഴികൾ വരെ എടുത്തതിനുശേഷമാണ് കോൺട്രാക്ടർ പണി ഉപേക്ഷിച്ച് പോയത്. അടിയന്തരമായി കെട്ടിട നിർമ്മാണം ആരംഭിക്കാത്ത പക്ഷം കടുത്ത സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിജോ പി.ജോസഫ്, എം. കെ. പുഷ്പരാജൻ, മനോഹരൻ പരപ്പ, കെ. പി.ഫൈസൽ, രാജൻ കുണ്ടുകൊച്ചി, കെ. സി. ബേബി, രവി തോടംചാൽ,ചന്ദ്രൻ കളിങ്ങോൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ. പി. ബാലകൃഷ്ണൻ (പ്രസിഡന്റ്) കൃഷ്ണൻ പാച്ചേനി, കെ. പി. ഫൈസൽ, ബിജു ചാമക്കാല (വൈസ് പ്രസിഡന്റ് ) എം. കെ. പുഷ്പരാജൻ (സെക്രട്ടറി) മനോഹരൻ മാസ്റ്റർ,
രവി തോടംചാൽ, ചന്ദ്രൻ കളിങ്ങോൻ (ജോയിന്റ് സെക്രട്ടറി) കെ.സി.ബേബി (ട്രഷറർ).
No comments