Breaking News

മകൻ കരൾ പകുത്തുനൽകിയ സ്നേഹത്തിന് കരുതലായി ഒരു നാടൊന്നിച്ചു വള്ളിക്കടവിൽ മെഗാ ബിരിയാണി ചാലഞ്ച് ഏറ്റെടുത്തത് ജനസാഗരം


മാലോം : മകൻ പകുത്തുനൽകിയ കരൾ പിതാവിന് ജീവനേകിയതിന്റെ ആശ്വാസത്തിലാണ് ബളാൽ പഞ്ചായത്തിലെ വള്ളിക്കടവിലെ സ്കറിയ ഐസക്കിന്റെ കടുംബം. കരുതലിന്റെ കാവലുമായി നാടും ഒപ്പമുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് സ്കറിയ ഐസക് സുഖംപ്രാപിച്ചുവരികയാണ്

മകൻ പ്ലസ് ടു വിദ്യാർഥി എഡിസൺ സ്കറിയയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പിതാവിന് കരൾ പകുത്തുനൽകിയത്. അഞ്ചംഗ നിർധനകുടുംബത്തിന്റെ ആശ്രയമായിരുന്നു സ്കറിയ. കരൾരോഗിയായതോടെ ജീവിതം വഴിമുട്ടി. ചികിത്സയ്ക്ക് ഭീമമായ ചെലവ് വന്നു. അവസാന രക്ഷാമാർഗം കരൾ മാറ്റിവെക്കലായിരുന്നു.

മകന്റെ കരൾ യോജിക്കുമെങ്കിലും പ്രായപൂർത്തിയാകാത്തത് തടസ്സമായി. പിതാവിന് കരൾ നൽകാൻ അനുമതി ചോദിച്ച് എഡിസൺ ഹൈക്കോടതിയിലെത്തി. നടപടി വേണമെന്ന് കോടതി നിർദേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ആരോഗ്യവകുപ്പിലെയും വിദഗ്ധസംഘം എഡിസന്റെ ആരോഗ്യനില തൃപ്തികരമെന്ന് സാക്ഷ്യപ്പെടുത്തിയതോടെ രക്ഷാമാർഗം തുറന്നു.


ഓഗസ്റ്റ് ആറിന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു ശസ്ത്രക്രിയ. സ്കറിയയുടെയും എഡിസന്റെയും ആരോഗ്യനില തൃപ്തികരമെന്ന് ആസ്പത്രി അധികൃതർ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും.


ബിരിയാണി വാങ്ങി നാട്

ജോയന്റെ ചികിത്സക്ക് ബിരിയാണി ചലഞ്ചുമായി നാട് കൈകോർത്തപ്പോൾ അത് ചരിത്രമായി. മാറുന്ന കാലത്ത് സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകൾ  എങ്ങനെ സമൂഹത്തിന് ഗുണകരമാകും എന്നതിന്റെ തെളിവ് കൂടിയായി പതിനായിരത്തിലധികം ബിരിയാണി വിതരണം ചെയ്ത ബിരിയാണി ചലഞ്ച്. നാട്ടുകാരനായ ജോയനെ സഹായിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ ഡാർലിൻ ജോർജ് കടവനും, ഗിരീഷ് വട്ടകാട്ടും ചേർന്ന് രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആയിരത്തിൽ അധികം ആളുകൾ ചേർന്നു. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയെ തുടർന്ന് ജനകീയ കൂട്ടായ്മ വിളിച്ചു ചേർക്കുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഗിരീഷ് വട്ടക്കാട്ട് ചെയർമാനും ജോബി കാര്യവിൽ ജനറൽ കൺവീനറും, വിനോദ് കുമാർ പി ജി ട്രഷറർ,ഡാർലിൻ ജോർജ് കടവൻ മീഡിയ കോർഡിനേറ്ററും അയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബളാൽ വെസ്റ്റ് എളേരി, ഈസ്റ്റ്‌ എളേരി പഞ്ചായത്ത്‌കളിൽ നിന്നും ബിരിയാണിയുടെ ഓർഡർ സ്വീകരിച്ചു.. മാലോത്ത് കസബ സ്കൂളിലെ അദ്ധ്യാപകരും, വിവിധ ക്ലബ്കളും, യുവജന കൂട്ടായ്മകളും ജനകീയ കമ്മിറ്റിക്ക് പിന്തുണയുമായി സജീവമായി രംഗത്ത് എത്തി. മൂന്ന് ക്ലബ്കൾ രണ്ട് ലക്ഷo രൂപയും, പറമ്പയിലെ യുവജന കൂട്ടായ്മ ഒരു ലക്ഷo രൂപയും സoഭാവനയായി നൽകി. മൊത്തം ഏഴു ലക്ഷം രൂപ  ബിരിയാണി ചലഞ്ചിലേക്ക് സംഭാവനയായി ലഭിച്ചു.35 ക്വിന്റൽ കോഴി, 16 ക്വിന്റൽ അരി,7 ക്വിന്റൽ സവോള, 300 ലിറ്റർ വെളിച്ചെണ്ണ,നൂറോളം ചെമ്പുകൾ, 16 അടുപ്പുകൾ, 4 ലോഡ് വിറക് എന്നിവ ഉപയോഗിച്ചു.ഇന്നലെ മുതൽ 500 ഇൽ അധികം ആളുകൾ സ്വയം സന്നദ്ധരായി സേവന രംഗത്തുണ്ട്. രാവിലെ 4.30 ന് തന്നെ ബിരിയാണി പായ്ക്ക് ചെയ്യാൻ സ്ത്രീകൾ അടക്കം 300 ഇൽ അധികം ആളുകൾ വള്ളിക്കടവ് സെന്റ് ജോർജ് പാരീഷ് ഹാളിൽ എത്തി.ബിരിയാണി ചലഞ്ചിന്റെ വിതരണോത്ഘാടനം മാലോം സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി ഫാ :ജോസഫ് തൈക്കുന്നുംപുറം,അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രo കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വിനോദ് കുമാർ പി.ജി., കൊന്നക്കാട് മുഹമ്മദ്‌ റാഷിദ്‌ ഹിമമി സഖാഫി എന്നിവർ ചേർന്ന് കമ്മിറ്റി ചെയർമാൻ ഗിരീഷ് വട്ടക്കാട്ടിനും ജനറൽ കൺവീനർ ജോബി കാര്യാവിലിനും നൽകി നിർവഹിച്ചു.ചികിത്സ കമ്മിറ്റി ചെയർമാൻ  രാജു കട്ടക്കയം, എൻ ഡി വിൻസെന്റ്,ആൻഡ്രൂസ് വട്ടക്കുന്നേൽ, തുടങ്ങിയവരും സജീവമായിരുന്നു.ടി കെ എവുജിൻ, ജോൺസൺ ചിറയത്ത്, ഷോബി ജോസഫ്,പി സി രഘു നാഥൻ, അലക്സ് നെടിയകാല,ബിൻസി ജെയിൻ, മോൻസി ജോയ്, ജെസ്സി ടോമി, പ്രിൻസ്, മിനി നാമറ്റം, സിബിച്ചൻ പുളിങ്കാല,മുസ്തഫ പി പി,ശ്രീജ, വിൻസെന്റ് കുന്നോല, ഷോണി ജോർജ്, അമൽ, ജോമോൻ പിവി, ജെയിംസ്,ഓമന,ബിബിൻ ഈഴക്കുന്നെൽ,സോമേഷ്,വിഷ്ണു, സുബിത്ത് ഷിജോമോൻ,തുടങ്ങിയവർ  പിന്തുണയുമായി രംഗത്ത് ഉണ്ടായിരുന്നു.

No comments