യുവതിയെ ശല്യം ചെയ്ത സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ
പരപ്പ : നീലേശ്വരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ വരികയായിരുന്ന യുവതിയെ ശല്യം ചെയ്ത സ്വകാര്യ ബസ്സിലെ ക്ലീനർ അറസ്റ്റിൽ കാഞ്ഞങ്ങാട്- ബിരിക്കുളം പരപ്പ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ക്ലീനർ കാട്ടിപ്പൊയിൽ സ്വദേശി കുട്ടാപ്പി എന്ന രാജേഷിനെയാണ് നീലേശ്വരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു പ്രസാദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതിയുടെ പരാതി പ്രകാരം നീലേശ്വരം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments