കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് നേതൃത്വം നൽകുന്ന ഓപ്പൺ ഷട്ടിൽ ടൂർണമെന്റ് നാളെ വെള്ളരിക്കുണ്ടിൽ..
വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് നേതൃത്വം നൽകുന്ന ഓപ്പൺ ഷട്ടിൽ ടൂർണമെന്റ് നാളെ വെള്ളരിക്കുണ്ട് YMCA ബാഡ്മിന്റൺ അക്കാദമിയിൽ നടക്കും. ആഗസ്ത് 11 ഉച്ചക്ക് 2 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. നിരവധി ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സമ്മാനം 12000 രൂപയും ട്രോഫിയും നൽകുന്നത് വെള്ളരിക്കുണ്ട് മർച്ചന്റ് യൂത്ത് വിംഗ് ആണ്. രണ്ടാം സമ്മാനം 6000 രൂപയും ട്രോഫിയും ഐ വേ ഐ കെയർ നൽകും. മൂന്നാം സമ്മാനമായ 3000 രൂപയും ട്രോഫിയും നൽകുന്നത് ലി ബ്രാൻഡ് ഷൂസ് & ബാഗ്സ് ആണ്.
No comments