ചായ്യോത്ത് സ്കൂളിലെ സിസിടിവി തകർത്ത സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ
നീലേശ്വരം : ചായ്യോത്ത് സ്കൂളിലെ സിസിടിവി തകർത്ത സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾ പിടിയിലായി.
കോമ്പൗണ്ടിൽ സ്ഥാപിച്ച സി സിടി വി തകർത്ത ശേഷം എടുത്തുകൊണ്ടുപോയ സംഭവത്തിലാണ് 14,15,16 വയസ്യമുള്ള കുട്ടികൾ പിടിയിലായത്.
ചായോത്ത് സ്കൂളിലെ രണ്ടു കുട്ടികളും മറ്റൊരു സ്കൂളിലെ ഒരു കുട്ടിയുമാണ് പിടിയിലായത്. ക്ലാസ് കട്ട് ചെയ്ത് പോകുന്നത് സി സി ടി വി ക്യാമറ വഴി അധ്യാപകൻ ക ണ്ടുപിടിച്ചിരുന്നു. ഇതിന്റെ വിരോധത്തിലാണ് രണ്ടുതവണ യായി ആറ് സിസിടിവി ക്യാമറകൾ ഇവർ തകർത്തത് എന്ന് പറയുന്നു.
ഓഗസ്റ്റ് 23 ന് മൂന്ന് ക്യാമറകൾ നഷ്ടപ്പെട്ടപ്പോൾ സമൂഹ വിരുദ്ധരുടെ ചെയ്തിയായിരിക്കുമെന്ന് കരുതി സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിച്ചതല്ലാതെ പരാതി നൽകിയിരുന്നില്ല. പിന്നാലെയാണ് സെപ്തംബർ രണ്ടിനും രാത്രി സ്കൂൾ കെട്ടിടത്തിൽ സ്ഥാപിച്ച മൂന്ന് ക്യാമറകൾ കൂടി നഷ്ട മായത്. 40000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ഏറ്റുകുടുക്ക സ്വദേശി കെ.സന്തോഷ് നീലേശ്വരം പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവർ പിടിയിലായത്. പിടിയിലായവരെ ഇന്ന് കുട്ടികളുടെ കോടതി യിൽ ഹാജരാക്കും.
No comments