ജില്ലയിലെ 15 ഗോത്ര കവികൾ 28 ന് വെള്ളരിക്കുണ്ടിൽ സംഗമിക്കും മലയോര സാംസ്ക്കാരിക വേദിയാണ് പരിപാടിയുടെ സംഘാടകർ
ജില്ലയിലെ 15 ഗോത്ര കവികൾ 28 ന് വെള്ളരിക്കുണ്ടിൽ സംഗമിക്കും. മലയോര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. സ്കൂൾ തലം മുതൽ ബിരുദാനന്തരബിരുദതലം വരെയുള്ള പഠന - ഗവേഷണപാഠ പുസ്തകങ്ങളിൽ എഴുതിയവർ ഇതിലുണ്ട്. ഗവേഷക വിദ്യാർഥികളും തനത് ഭാഷാ സംരക്ഷകപ്രവർത്തകരും ഉൾപ്പെടും.
ഗോത്രഭാഷയിലും മലയാളത്തിലും എഴുതുന്നവരാണ് ഭൂരിഭാഗവും. ഇവരിൽ പ്രകാശ് ചെന്തളം , ധന്യ വേങ്ങച്ചേരി, ബാലകൃഷ്ണൻ പെരിയ , ലിജിന കടുമേനി, രാജി രാഘവൻ ,സുരേഷ് മഞ്ഞളംബര എന്നിവരുടെ പ്രധാന കവിതകൾ അടുത്ത് തന്നെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ട്. കേരള സർവ്വകലാശാലയിലെ ഡോ: ലക്ഷ്മിപ്രിയയുടെ നേതൃത്വത്തിലാണ് നടപടി.കാലിഫോർണിയയിലെ അന്താരാഷ്ട്ര സാഹിത്യപ്രസാദക സംഘവുമായി ഇതിനുള്ള പ്രാഥമിക ചർച്ച പൂർത്തിയായി.
'കൈപ്പിന്റെ കഞ്ഞി' എന്ന കവിത എഴുതിയ സുധി ചെന്നടുക്കം, കേന്ദ്ര സർവ്വകലാശാല ഗവേഷക വിദ്യാർഥി ഗ്രീഷ്മ കണ്ണോത്ത്, ഉഷ പൈനിക്കര, രമ്യ ബാലകൃഷ്ണൻ, ,പപ്പൻകുളിയം മരം,അധ്യാപിക അംബിക പൊന്നത്ത് , സാമൂഹ്യ പ്രവർത്തകൻ ഒ.കെ.പ്രഭാകരൻ എന്നിവരും സംഗമത്തിനെത്തും.
മൂന്ന് മണിക്ക് വ്യാപാര ഭവനിലാണ് പരിപാടി.
No comments