Breaking News

മഞ്ചേശ്വരത്ത് വിൽപ്പനക്കായി കൊണ്ടുവന്ന എം ഡി എം എ മയക്കുമരുന്ന് മഞ്ചേശ്വരം പോലീസ് പിടികൂടി നാലുപേർ അറസ്റ്റിൽ


കാസറഗോഡ് : മഞ്ചേശ്വരത്ത് വിൽപ്പനക്കായി കൊണ്ടുവന്ന 29.4 ഗ്രാം എം ഡി എം എ മഞ്ചേശ്വരം പോലീസ് സമർത്ഥമായി പിടികൂടി .

29.4 ഗ്രാം എം ഡി എം എ വിൽപ്പനക്കായി കാറിൽ കടത്തുന്നതിനിടെ 4 പേർ പൈവളിക ബായിക്കട്ടയിൽ വെച്ച് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായി ബള്ളൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (21) , കൊടിബയിൽ സ്വദേശി സയ്യദ്‌ നവാസ് (30), ബള്ളൂർ സ്വദേശി അഹമ്മദ് ഷമ്മാസ് (20), ബണ്ട്വാൾ സ്വദേശി മുഹമ്മദ് ഇസാഖ്(20) എന്നിവരാണ് പിടിയിലായത് .


ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം ഇൻസ്പക്ടർ ടോൾസൺ ജോസഫ് എസ് ഐ രതീഷ് ഗോപി , SCPO രാജേഷ് കുമാർ , ഡ്രൈവർ SCPO ഷുക്കൂർ , CPO പ്രശോബ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് .

No comments