Breaking News

ഓണനാളിൽ അശരണരായ അമ്മമാരെ ചേർത്ത് നിർത്തി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് പുന്നക്കുന്ന് ട്രിനിറ്റി പുവർ ഹോമിലും മങ്കയം ഗാന്ധിഭവൻ അന്തേവാസികൾക്കും ഓണസദ്യയൊരുക്കി


വെള്ളരിക്കുണ്ട് : ബന്ധുക്കൾ ഉപേക്ഷിച്ച ആലംബഹീനരായ 20 ഓളം  അമ്മമാർക്ക് ഓണസദ്യനൽകി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്.

60 വയസ്സിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികളും മാനസിക നില തെറ്റിയവരുമായ  അമ്മമാർകഴിയുന്ന പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർഹോമിലാണ് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് വിഭവസമൃദ്ധമായ ഓണസദ്യയുമായി എത്തിയത്..

പതിവുപോലെ ഉച്ചഭക്ഷണത്തിനായി ഇരുന്നവരുടെ മുന്നിലേക്ക് കാക്കിഅണിഞ്ഞവർ ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ പലർക്കും മക്കളെ ക്കുറിച്ചും ബന്ധുക്കളെ ക്കുറിച്ചും പോലീസിനോട്‌  പരാതികളും പറയാൻ ഉണ്ടായിരുന്നു.

സദ്യവിളമ്പി അമ്മമാരെ കഴിപ്പിച്ചും അവർക്ക് മകന്റെ സ്നേഹവാൽസല്യത്തോടെ സ്‌നേഹം ഭാഷകൾ ചോരിഞ്ഞും ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദൻ കൂടെ നിന്നു.

 വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ ഹോളി ട്രിനിറ്റി പുവർ ഹോമിന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ റോസിറ്റ സ്വീകരിച്ചു.

വെള്ളരിക്കുണ്ട് ഗാന്ധിഭവനിലെ അന്തേ വാസികൾക്കും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഓണ സദ്യ നൽകി.


No comments