Breaking News

പരപ്പയിൽ തെരുവ് നായകളുടെ വിളയാട്ടം: പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചു


പരപ്പ : ഒരു മാസത്തിലേറെയായി പരപ്പ ടൗണിൽ തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും വ്യാപാരികളും ഉൾപ്പെടെ 6 പേർ നായയുടെ കടിയേറ്റ് ചികിത്സയിലാണ്. നായ ശല്യത്തിന് പരിഹാരം കാണാൻ അധികൃതരെ കണ്ട് പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. എല്ലായ്പ്പോഴും ചില തടസ്സവാദങ്ങൾ നിരത്തുകയായിരുന്നു. ഇന്നലെ വൈകുനേരം 2 വിദ്യാർത്ഥികൾക്ക് കൂടി നായകളുടെ കടിയേറ്റു. ഇതിനെ തുടർന്ന് ഇന്ന് രാവിലെ വ്യാപാരികളുടെ നേതൃത്വത്തിൽ നാട്ടുകാരടക്കം പരപ്പയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. കെ.വി.വി. ഇ.എസ്. യൂനിറ്റ് പ്രസിഡന്റ് വിജയൻ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. സലീം, അനാമയൻ , പ്രമോദ് വർണ്ണം, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

No comments