Breaking News

കുമ്പളപ്പള്ളി യുപി സ്ക്കൂളിൽ ഓണം സ്പെഷ്യൽ അരി വിതരണം ചെയ്തു.


കരിന്തളം:സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കുട്ടികൾക്കും സർക്കാർ അനുവദിച്ചിട്ടുള്ള 5 കിലോ ഓണം സ്പെഷ്യൽ അരിയുടെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ തല വിതരണ ഉദ്ഘാടനം നടന്നു. പിടിഎ വൈസ്   പ്രസിഡന്റ് വാസുകരിന്തളം രക്ഷിതാവ് സുരേഷ് മയ്യങ്ങാനത്തിന് അരി നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ ജോളി ജോർജ്ജ്, സിനിയർ അസിറ്റൻ്റ് ഇന്ദുലേഖ പി വി , ശ്രീവിദ്യ ഇ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ബൈജു കെ പി സ്വാഗതം പറഞ്ഞു

No comments