Breaking News

'തെളിവ് നശിപ്പിക്കാൻ പോലീസിൻ്റെ ഒത്താശയോടെ സി.സി. ടി.വി ആക്രമണം' : കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി


ചായ്യോം : ചായ്യോത്ത് ഗവ:ഹയർ സെക്കൻൻ്ററി സ്കൂളിലെ 6 സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്ന് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി. ആഗസ്ത് 19 ന് സ്കൂൾ കോമ്പൗണ്ടിനകത്ത് കയറി സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച ക്രിമിനലിനെ സംരക്ഷിക്കാൻ നിസാര വകുപ്പ് ചുമത്തി കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ സ്കൂൾ കുട്ടികളുടെ മൊഴി കൃത്യമായ് രേഖപ്പെടുത്താതെ ക്രിമിനലിന് കടുത്ത ശിക്ഷ കിട്ടാതിരിക്കാൻ വേണ്ടി ആസൂത്രിതമായ്  മൊഴി രേഖപ്പെടുത്തുകയും ഇതിൻ്റെയടിസ്ഥാനത്തിൽ നിസാര വകുപ്പ് ചുമത്തി എഫ്.ഐ.ആർ ഇടുകയുമായിരുന്നു. ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി യോട് സ്കൂളിലെ സി.സി.ടി.വി പരിശോധിച്ച് റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിരുന്നു ഇതിൻ്റെ അന്വേഷണം തുടരവ്വേയാണ് ചായ്യോത്ത സ്കൂളിൽ സി.സി.ടി.വി നശിപ്പിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. DYSP യുടെ നേത്യത്വത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്  ഡി.ജി.പി യ്ക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടർക്കും പരാതി നല്കാനും തുടർ സമരപരിപാടികൾക്ക് രൂപം നല്കാനും കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് നേതൃയോഗം തിരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസിൻ്റെ അധ്യക്ഷതയിൽ നേതാക്കളായ സി വി ഭാവനൻ, ഉമേശൻ വേളൂർ, സി ഒ സജി, സിവി ഗോപകുമാർ, ശ്രീജിത്ത് ചോയ്യക്കോട്, അശോകൻ ആറളം, സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ , ജയകുമാർ ചാമക്കുഴി, ജനാർദ്ദനൻ കക്കോൾ, മേരി മാത്യു, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, രാകേഷ് കുവാറ്റി, വിഷ്ണു പ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.

No comments