ചിറ്റാരിക്കാല്‍ ടൗണ്‍ മുതല്‍ സെന്റ് തോമസ് പള്ളി വരെയുള്ള റോഡ് ഗതാഗതം നിരോധിച്ചു
കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചെറുവത്തൂര്‍-ചീമേനി-ഐടി പാര്‍ക്ക് റോഡിന്റെ മൂന്നാമത്തെ ഭാഗമായ ചിറ്റാരിക്കാല്‍ ഭീമനടി റോഡിലെ ചിറ്റാരിക്കാല്‍ ടൗണില്‍ നവീകരണ പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ചിറ്റാരിക്കാല്‍ സെന്റ് തോമസ് പള്ളിയുടെ മുന്‍ഭാഗം മുതല്‍ ചിലങ്ക ജംഗ്ഷന്‍ വരെയുള്ള സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയുള്ള നിര്‍മ്മാണം നടക്കുന്നതിനാല്‍ ചിറ്റാരിക്കാല്‍ ടൗണ്‍ മുതല്‍ സെന്റ് തോമസ് പള്ളി വരെയുള്ള റോഡ് ഗതാഗതം 10 ദിവസത്തേക്ക് പൂര്‍ണമായി നിരോധിച്ചു. നര്‍ക്കിലക്കാട് നിന്നും ചെറുപുഴ ഭാഗത്തേക്ക് പോകുന്നതിനും തിരിച്ചും സെന്റ് തോമസ് പള്ളിയുടെ മുന്‍വശത്തു നിന്നും കുരിശുപള്ളി ബൈ പാസ്സ് റോഡ് ഉപയോഗിക്കേണ്ടതാണ്. ഈസ്റ്റ് എളേരി പഞ്ചായത്ത്, ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ മണ്ഡപം റോഡില്‍ നിന്നും തിരിഞ്ഞു ആ ഭാഗത്തേക്ക് പോകേണ്ടതാണെന്ന് കെ.ആര്‍.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
No comments