Breaking News

ജില്ലയെ ഞെട്ടിച്ചു കൊണ്ട് ഉപ്പളയിൽ കോടികളുടെ മാരക മയക്കുമരുന്ന് വേട്ട

ഉപ്പള പത്ത്വാടി കൊണ്ടക്കൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. വീട്ടില്‍ വില്പനയ്ക്കായി കരുതി വെച്ചിരുന്ന രണ്ട് കിലോയില്‍ അധികം വരുന്ന എംഡിഎംഎ കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സംഭവത്തില്‍ രണ്ടുപേര്‍ വലയിലായതായും സൂചനയുണ്ട്. ഏതാണ്ട് എട്ടുവര്‍ഷം മുമ്പ് വീട് വാങ്ങിയവര്‍ അടുത്തകാലത്തായി ഇവിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിടികൂടിയ എംഡിഎംഎ-യ്ക്ക് ഏകദേശം മൂന്നര കോടിയോളം രൂപ വിലവരും എന്നാണ് വിവരം.


No comments