ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോയ കോളിച്ചാൽ സ്വദേശിയായ യുവാവ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു
പാണത്തൂർ: ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോയ യുവാവ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. പാണത്തൂരിലെ റിയ ഇലക്ട്രിക്കൽ ഉടമയും കോളിച്ചാൽ സ്വദേശിയുമായ പൂതംപാറയിൽ ജോൺസന്റെ മകൻ റിബിൻ ജോൺസ(23)നാണ് ഷാർജയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് റിബിൻ ജോലി ആവശ്യാർത്ഥം ഷാർജയിലേക്ക് പോയത്. ഷാർജയിൽ നിയമനടപടികൾ പൂർത്തിയായതിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വിവരമറിഞ്ഞ് സഹോദരി യുകെയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മാതാവ് ബിന്ദു, സഹോദരി റിയ (യുകെ).
No comments