കാസര്‍കോട് ജില്ലാ സീനിയര്‍ വനിതാ കബഡി ചാമ്പ്യന്‍ഷിപ്പ് 22ന് കുമ്പളയില്‍
കാസര്‍കോട് ജില്ലാ ടെക്നിക്കല്‍ കമ്മിറ്റിയുടേയും ജെ കെ കബഡി അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 71-ാ മത് കാസര്‍കോട് ജില്ലാ സീനിയര്‍ വനിത കബഡി ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 22ന് കുമ്പള നായിക്കാപ്പിലെ ജെ കെ കബഡി അക്കാഡമിയില്‍ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ അന്നേ ദിവസം രാവിലെ 9:30 മണിക്ക് മുമ്പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സെപ്റ്റംബര്‍ 27,28,29 ദിവസങ്ങളിലായി കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ വനിത ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കാസര്‍കോട് ജില്ലാ വനിതാടീമിനെ തദവസരത്തില്‍ വെച്ച് തിരഞ്ഞെടുക്കുന്നതാണെന്ന് കാസര്‍കോട് ജില്ലാ കബഡി ടെക്നിക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +919188576968 എന്ന നമ്പറില്‍ വിളിക്കുക.
No comments