എം.കെ. വിഷ്ണു നമ്പീശൻ മാസ്റ്റർ സ്മാരക അധ്യാപക അവാർഡ് സി.പി. ശുഭ ടീച്ചർക്ക്
കാഞ്ഞങ്ങാട് : പയ്യന്നൂർ മാത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വാതന്ത്ര്യ സമര സേനാനി ടി എം.കെ. വിഷ്ണു നമ്പീശൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് മികച്ച അധ്യാപകർക്ക് നൽകി വരുന്ന അവാർഡ് സി.പി. ശുഭ ടീച്ചർക്ക്.
കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കന്ററി സ്കൂൾ അധ്യാപികയായ ശുഭ ടീച്ചർ എഴുത്തുകാരി, സാംസ്കാരികപ്രവർത്തക, പ്രഭാഷക, സിനിമാ താരം എന്നീ നിലകളിലും ശ്രദ്ധേയയാണ്. സെപ്റ്റംബർ 22 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നീലേശ്വരം ജനത കലാസമിതിയിൽ ചേരുന്ന ടി.എം.കെ വിഷ്ണു നമ്പീശൻ അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ഡോ.ടി.എം.സുരേന്ദ്രനാഥ് എഴുതിയ അറിവിന്റെ ചെറുതുള്ളികൾ എന്ന പുസ്തകത്തിന്റെ പ്രകാശനവുമുണ്ടാകും.
No comments